കോട്ടയം നഗരമധ്യത്തിലെ അപകടം; തകർന്നു വീണത് രാജധാനി ഹോട്ടലിന്റെ ജനലിനു മുകളിൽ കെട്ടി ഉയർത്തിയ ആർച്ച്; ആർച്ച് വീണത് ജോലി കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങിയ ലോട്ടറി സ്ഥാപന ജീവനക്കാരന്റെ തലയിൽ ; മരിച്ചത് കോട്ടയം പായിപ്പാട് സ്വദേശിയായ ലോട്ടറിക്കട ജീവനക്കാരൻ

കോട്ടയം: നഗരമധ്യത്തിൽ രാജധാനി ഹോട്ടലിൽ നിന്നും അടർന്നു വീണത് കോൺക്രീറ്റ് ബീം. രാജധാനി ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമ്മിച്ചിരുന്ന കോൺക്രീറ്റ് ബീമാനി അടർന്ന് റോഡിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ തലയിൽ വീണത്. കോട്ടയം ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ എബ്രഹാമിന്റെ മകൻ ജിനോ കെ.എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്.

Advertisements

കോട്ടയം നഗരസഭയിലുള്ള ഊട്ടി ലോഡ്ജ് കെട്ടിടം ബലക്ഷയത്തെ തുടർന്ന് പൊളിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരു വശത്താണ് ഇപ്പോൾ അപകടം ഉണ്ടായ രാജധാനി ഹോട്ടൽ പ്രവർത്തിക്കുന്നത്. ഈ ഹോട്ടലിൽ നേരെ അറ്റകുറ്റപണി നടത്തുന്നതിന് എതിരെ നഗരസഭ നോട്ടീസ് അടക്കം നൽകിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഈ കെട്ടിടത്തിലെ ജനലിന്റെ ബീമിനോട് ചേർന്ന ഭാഗം ഇടിഞ്ഞ് വീണ് അപകടം ഉണ്ടായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കെട്ടിത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ് മരിച്ച ജിനോ. വ്യാഴാഴ്ച രാത്രിയിൽ ജോലിയ്ക്ക് ശേഷം പുറത്തിറങ്ങി വീട്ടിലേയ്ക്കു പോകാൻ നിൽക്കുകയായിരുന്നു ജിനോ. ഈ സമയത്താണ് രാജധാനി കെട്ടിടത്തിന്റെ ജനലിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ബീമുകളിൽ ഒന്ന് അടർന്ന് ഇദ്ദേഹത്തിന്റെ തലയിൽ വീണത്. തൽക്ഷണം തന്നെ ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചതായി നാട്ടുകാർ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവം അറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles