കോട്ടയം: വിപണിയീൽ കമ്പനികളും കച്ചവടക്കാരു൦ കൂടി ഒത്തുകളിച്ചതുമൂലം ഒട്ടുപാൽ വിലയിൽ ഇടിവുണ്ടായിരിക്കുന്നു. ഇന്നലെ ഒരു കിലോയിക്ക് 132 രൂപ വരെ ഉണ്ടായിരുന്ന ഒട്ടുപാൽ വില 118 രുപയ്ക്കാണ് ഇന്ന് കച്ചവടം നടന്നത്. കമ്പനികൾ ആസൂത്രിതമായി നടത്തിയ നീക്കമാണ് വില കുറയാൻ കാരണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. റബ്ബർ ബോർഡിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളു൦ ഈ ചൂഷണത്തിന് ചൂട്ടു പിടിക്കുകയാണ്. വില ഇടിയു൦ എന്ന പ്രതീതി വന്നതോടെ കർഷകരുടെ കൈവശം ഇരുന്ന ഒട്ടുപാൽ വീപണിയിലേക്ക് എത്താനു൦ തുടങ്ങി.
Advertisements