കടുത്തുരുത്തി: വിവിധ ജൈവ കാര്‍ഷികോത്പന്നങ്ങളുടെയും ഫലവൃഷങ്ങളുടെയും ധാന്യങ്ങള്‍, വളങ്ങള്‍, ജൈവകീടനാശിനി, ആയൂര്‍വേദേത്പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പനയുമായി കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിത്തില്‍ ഹരിതോത്സവം പരിപാടിക്ക് തുടക്കമായി. വിവിധിയിനം പ്ലാവ്, മാവ്, പേര, ചാമ്പ തുടങ്ങിയവയുടെയെല്ലാം തൈകള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ ജൈവകീടനാശിനി, ആയൂര്‍വേദോത്പന്നങ്ങള്‍, ഊര്‍ജസംരക്ഷണം എന്നി വിഷയങ്ങളില്‍ ബോധവത്കരണ, വിപണന സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
എല്‍ഇഡി ബള്‍ബുകള്‍, ബിഎല്‍ഡിസി ഫാന്‍ എന്നിവയുടെ നിര്‍മാണ പരിശീലനം ഇന്ന് നടക്കും. വീട്ടുപകരണങ്ങളുടെ സര്‍വീസിംഗ് സംബന്ധമായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ നാളെ ക്ലാസ്സ് നടക്കും. ഫാര്‍മേഴ്‌സ് അസ്സോസിയേഷന്‍, കടുത്തുരുത്തി പഞ്ചായത്ത്, കുടുംബശ്രീ, മള്‍ട്ടി കമ്മ്യൂഡിറ്റി എക്‌സേണ്ട്, കെഎപിസിഒ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടി 28 ന് സമാപിക്കും. പരിപാടിയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു അധ്യക്ഷത വഹിച്ചു. കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക വിളകളുടെ വ്യാപാരം, ബോധവത്കരണ ക്ലാസുകള്‍, തൊഴില്‍ പരിശീലനം എന്നീ വിഷയങ്ങളില്‍ പരിശീലനവും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. പരിപാടികളെ കുറിച്ചു വിശദീകരിക്കുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജാക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് റെജി തോമസ് അടിമാലി, ഫാര്‍മേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് മാത്യു പനയ്ക്കല്‍ നെടുങ്കണ്ടം എന്നിവര്‍ പങ്കെടുത്തു.