കോട്ടയം: അഡ്വ. ശുഭേഷ് സുധാകരൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. 8 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായി.
ശുഭേഷ് സുധാകരന് 14 വോട്ടും ജോസ് മോൻ മുണ്ടയ്ക്കലിന് 6 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. എരുമേലി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് ശുഭേഷ് സുധാകരൻ. സി.പി.ഐ. കക്ഷി പ്രതിനിധിയാണ്. റ്റി.എസ്. ശരത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എരുമേലി ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം. സി.പി.ഐ. സംസ്ഥാന കമ്മിറ്റിയംഗമാണ്. എ.ഐ.എസ്.എഫ്. മുൻ സംസ്ഥാന സെക്രട്ടറി, എ.ഐ.വൈ.എഫ്. മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കെ.എസ്.ഐ.ഇ. മുൻ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മുൻ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു.