കേരളത്തിൽ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ : കോട്ടയം ജില്ലയിൽ എല്ലാ നിയോജക മണ്ഡലത്തിലും നവ കേരള യാത്രയെ കരിങ്കൊടി കാട്ടും : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ 

കോട്ടയം : കേരളത്തിൽ സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയാണ് നടക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികൾ ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  കോട്ടയം ജില്ലയിൽ നവ കേരള യാത്ര എത്തുമ്പോൾ എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്രയെ യൂത്ത് കോണ്ടസ് പ്രവർത്തകർ കരിങ്കൊടി കാട്ടും. തൃശ്ശൂരിലും കണ്ണൂരിലും പാലക്കാടും എല്ലാം 50 ഓളം കേന്ദ്രങ്ങളിലാണ് നവകേരളയാത്രയെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടിയത്. യൂത്ത് കോൺഗ്രസ് പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നതാണെന്ന് പിണറായി വിജയൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻറ് ചിന്റു കുര്യൻ ജോയി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റായി ഗൗരി ശങ്കർ ചുമതലയേറ്റെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ സി ജോസഫ് , ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നാട്ടകം സുരേഷ്, കോൺഗ്രസ് നേതാവ് ടോമി കല്ലാനി , യൂത്ത് കോൺഗ്രസ് നേതാക്കളായ ജോബിൻ ജേക്കബ് , അഡ്വ. ടോം കോര അഞ്ചേരി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.