കിടങ്ങൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കിഴക്കേകൂടല്ലൂർ ഭാഗത്ത് വള്ളോപ്പള്ളി വീട്ടിൽ ബൈജു സി.കെ (50) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, ഇവരുടെ ദൃശ്യങ്ങൾ കൈക്കലാക്കി സമൂഹമാധ്യമത്തിലൂടെ പലർക്കും അയച്ചു നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റ്റി.സതികുമാർ, എസ്.ഐ സുധീർ പി.ആർ, സി.പി.ഓ അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Advertisements