വടക്കൻ കേരളത്തിലെ ആദ്യ സമഗ്ര പീഡിയാട്രിക് കാർഡിയാക് സയൻസ് സെന്ററുമായി കോഴിക്കോട് ആസ്റ്റർ മിംസ്

വടക്കൻ കേരളത്തിലെ എല്ലാ പീഡിയാട്രിക് ശിശുരോഗ-ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾക്കും സമഗ്രമായ പരിചരണം നൽകുന്ന ആദ്യ കേന്ദ്രമാണിത്.

Advertisements

കോഴിക്കോട് : വടക്കൻ കേരളത്തിലെ ആദ്യ സമഗ്ര പീഡിയാട്രിക് കാർഡിയാക് സയൻസ് സെന്റർ കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. പരിചയസമ്പന്നരായ പീഡിയാട്രിക് കാർഡിയോളജിസ്റ്റുകൾ, പീഡിയാട്രിക് കാർഡിയാക് സർജന്മാർ, പീഡിയാട്രിക് കാർഡിയാക് അനസ്‌തെറ്റിക്‌സ്, കാർഡിയാക് ഇന്റൻസിവിസ്റ്റുകൾ എന്നീ വിഭാഗങ്ങളുടെ സേവനം സെന്റർ വഴി ജനങ്ങൾക്ക് ലഭ്യമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമ്മിച്ച സെന്റർ, ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള – തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ ഉദ്ഘാടനം ചെയ്തു. ഗർഭിണികൾക്ക് പ്രത്യേക പാക്കേജുകളും മുൻനിര സാങ്കേതികവിദ്യകളിലൂടെ പീഡിയാട്രിക് കാർഡിയാക് രോഗ നിർണയവും ഈ സെന്റർ വഴി ജനങ്ങൾക്ക് ലഭ്യമാകും.

” ഹൃദ്രോഗങ്ങൾ മൂലം കഷ്ടതകളനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി ഉയർന്ന നിലവാരമുള്ളതും സ്ഥിരതയാർന്നതുമായ ചികിത്സ ഈ സെന്റർ മുഖേന ആസ്റ്റർ
മിംസ് വാഗ്ദാനം ചെയുന്നു, ഉയർന്ന സാങ്കേതിവിദ്യകളുടെ സഹായത്തോടെ പ്രവർത്തനമാരംഭിക്കുന്ന കാർഡിയാക് സെന്റർ ജനങ്ങൾക്കായി തുറന്നുനൽകുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളാ ആൻഡ് തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു”.

വിവിധ പീഡിയാട്രിക് കാർഡിയാക് വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ധ ഡോക്ടർമാർ കുഞ്ഞുങ്ങളെ വിലയിരുത്തുകയും പ്രസവശേഷം ഉടൻ തന്നെ കുഞ്ഞുങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സകൾ ഉറപ്പാക്കുകയും ചെയ്യുന്നു. ഹൃദയ ശസ്ത്രക്രിയകൾ, ഇന്റർവെൻഷനൽ ശസ്ത്രക്രിയകൾ, താക്കോൽദ്വാര ശസ്ത്രക്രിയകൾ തുടങ്ങി വിവിധ ശസ്ത്രക്രിയകളും സെന്റർ ഉറപ്പ് നൽകുന്നു.

ആതുരരംഗത്തെ വർഷങ്ങളായുള്ള സുസ്ഥിരസേവനങ്ങൾ കൊണ്ട് ആസ്റ്റർ മിംസ് ഒട്ടനവധി അംഗീകാരങ്ങളുടെ ഭാഗമായിട്ടുണ്ട്. വരുംനാളുകളിൽ ആളുകളിലെ
ജനിതകസംബന്ധിയായ ഹൃദ്രോഗങ്ങൾ നേരിടുവാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കുവാനായുള്ള തയ്യാറെടുപ്പിലാണ് ആസ്റ്റർ മിംസ്.

പീഡിയാട്രിക് കാർഡിയോതൊറാസിസ് സർജറി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. ഗിരീഷ് വാരിയർ- സീനിയർ കൺസൾട്ടന്റ് ആൻഡ് എച്. ഓ. ഡി, ഡോ. ദേവിക താക്കർ-സീനിയർ സ്പെഷ്യലിസ്റ്റ്, ഡോ. ആബിദ് ഇഖ്ബാൽ-കൺസൾട്ടന്റ് , പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. രേണു പി കുറുപ്പ് -സീനിയർ കൺസൾട്ടന്റ് ആൻഡ് “എച് ഓ ഡി “, രമാദേവി കെ എസ്‌- സീനിയർ കൺസൾട്ടന്റ് , ഡോ. പ്രിയ പി എസ്- കൺസൾട്ടന്റ് , കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. സുജാത പി- സീനിയർ കൺസൾട്ടന്റ് ആൻഡ് “എച് ഓ ഡി “, ശരത് കെ- സീനിയർ കൺസൾട്ടന്റ് , ഡോ. ഷബീർ കെ- കൺസൾട്ടന്റ്, സീനിയർ സ്പെഷ്യലിസ്റ്റായ ഡോ. ദുർഗ്ഗാ എസ്, പീഡിയാട്രിക് കാർഡിയോളജി ഇന്റൻസിവിസ്റ്റ് വിഭാഗത്തിലെ ഡോ. പ്രശാന്ത് ദേവ് അരവിന്ദ് എന്നിവരാണ് പീഡിയാട്രിക് കാർഡിയാക് സയൻസസ് സെന്ററിന്റെ നേതൃത്വം വഹിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.