പാമ്പാടി : കളഞ്ഞുകിട്ടിയത് ആറ് ലക്ഷം രൂപ.. പാമ്പാടിപോലീസ്സ്റ്റേഷനിൽ എത്തിച്ച് മാതൃകയായി യുവാവ്..
കഴിഞ്ഞദിവസം വാകത്താനം മുറിക്കാട്ടുപറമ്പ് സ്വദേശിയായ ബിനോയികടുവാക്കുഴിക്കാണ് പണം ലഭിച്ചത്… മരണവീട്ടിൽ പോയിട്ട് മടങ്ങുമ്പോഴാണ് മീനടം ഭാഗത്ത് വെച്ചു റോഡിൽ നിന്ന് പണം അടങ്ങിയ പൊതി ലഭിക്കുന്നത്.. കടബാധ്യതയാൽ നട്ടംതിരിയുകയാണെങ്കിലും പണം സ്റ്റേഷനിൽ എത്തിക്കാൻ യുവാവ് തീരുമാനിച്ചു.. പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഷിബു കുഴിയിടിത്തറ, പാർട്ടി ലോക്കൽ സെക്രട്ടറി പ്രതീഷ് കെ എസ്,പാസ്റ്റർ ബിജോഷ് ജോൺ സന്നദ്ധപ്രവർത്തകനായ ബാബസ് പാമ്പാടി എന്നിവരുടെ സാന്നിധ്യത്തിൽപാമ്പാടി പോലീസ് സ്റ്റേഷനിൽ എത്തി എസ് എച്ച് ഓ റിച്ചർഡ് വർഗീസിന് കൈമാറുകയുണ്ടായി.. യുവാവിനെ സേന പ്രത്യേകം അഭിനന്ദിക്കുകയും പണം നഷ്ടപ്പെട്ടവർ തെളിവ് സഹിതം പാമ്പാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അറിയിക്കുകയും ചെയ്തു 04812505322.
റോഡിൽ ആറ് ലക്ഷം രൂപ കളഞ്ഞ് കിട്ടിയിട്ടും കണ്ണ് മഞ്ഞളിച്ചില്ല : മാതൃകയായി വാകത്താനം സ്വദേശി

Advertisements