ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നുള്ള വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാൻ തിങ്കളാഴ്ച ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം. ഉച്ചകഴിഞ്ഞ് രണ്ടിന് തോമസ് ചാഴികാടൻ എംപിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
4.5 കോടി രൂപയാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് അനുവദിച്ചിരിക്കുന്നത്. ഇന്നത്തെ യോഗത്തിലാണ് സ്റ്റേഷനില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ തീരുമാനിക്കുന്നത്. പ്ലാറ്റ്ഫോഫോമുകള്‍ക്ക് മേല്‍ക്കൂര, കുടിവെള്ള സംവിധാനം, ലിഫ്റ്റ്, ടോയ്‌ലറ്റ് സമുച്ചയം, റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകളില്‍ വഴിവിളക്ക്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡിന്‍റെ നവീകരണം തുടങ്ങിയ പദ്ധതികളാണ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടപ്പാക്കാനുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമുണ്ടാകുമോ എന്ന ആകാംക്ഷ യാത്രക്കാര്‍ക്കുണ്ട്. വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യത്തില്‍ പാലരുവി എക്സ്പ്രസിന് കഴിഞ്ഞ ദിവസം സ്റ്റോപ്പ് അനുവദിക്കപ്പെട്ടു. വഞ്ചിനാട് ഉള്‍പ്പെടെ ചില ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം നിലനില്‍ക്കുമ്ബോഴാണ് ഇന്ന് ഏറ്റുമാനൂരില്‍ ഉന്നതതല യോഗം നടക്കുന്നത്.