കോട്ടയത്ത് ഐപ്സോ( ആൾ ഇന്ത്യ സമാധാന ഐക്യദാർഢ്യ സമതി) യുദ്ധവിരുദ്ധ സദസ്സ് നടത്തി

കോട്ടയം : പാലസ്തീനിലെയും ഇറാനിലെയും നിരപരാതികളായ ജനങ്ങൾക്ക്മേൽ അമേരിക്കൻ സഹായത്തോടെ ഇസ്രായേൽ നടത്തി വരുന്ന നരഹത്യക്കെതിരെ കോട്ടയം ഗാന്ധിസ്ക്വയറിൽ ഐപ്സോയുടെ നേത്യത്വത്തിൽ യുദ്ധവിരുദ്ധ സദസ് നടത്തി.

Advertisements

യുദ്ധം മരണമാണ് സമാധാനമാണ് ജീവിതം എന്ന സന്ദേശവുമായി ഐപ്സോ ദേശവ്യാപകമായി നടത്തിവരുന്ന യുദ്ധവിരുദ്ധ സദസിന്റെ ഭാഗമായാണ് കോട്ടയത്ത് സദസ് സംഘടിപ്പിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റി അംഗം പി.കെ ആ നന്ദക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഐപ് സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വിബി ബിനു സദസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ.കെ ആർ ശ്രീനിവാസൻ, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, അഡ്വ.വികെ സന്തോഷ് കുമാർ,ബൈജു വയലത്ത്, കെ ഗോപകൃഷ്ണൻ, രാജീവ്നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ, അഡ്വ. ജിതേഷ് ജെ ബാബു, അഡ്വ.സന്തോഷ് കേശവനാഥ്, റ്റി സി ബിനോയ്, എബി കുന്നേപറമ്പിൽ,എൻ എൻ വിനോദ്,അഡ്വ.ബിനു ബോസ്,അഡ്വ. ജിഷ ജിഷോർ,സി കെ ശാന്ത, പി ആർ ബേബി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles