കോട്ടയം കുമരകം ചെങ്ങളത്ത് കാവിന് സമീപം മീൻ പിടിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു : മൃതദേഹം രാവിലെ കണ്ടെത്തി

കോട്ടയം : കുമരകം ചെങ്ങളത്ത് കാവിന് സമീപം തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു. ചെങ്ങളത്ത് കാവിന് സമീപം താമസിക്കുന്ന കുട്ടപ്പൻ (70) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇദ്ദേഹം ചെങ്ങളത്ത് കാവിന് സമീപം തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയത്. തുടർന്ന് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് , ഇന്ന് രാവിലെ കുമരകം പൊലീസിൻ്റെയും അഗ്നി രക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംസ്കാരം പിന്നീട്. കുമരകം പോലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles