ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത് സർക്കാർ അനാസ്ഥയുടെ മുഖം വെളിവാക്കുന്ന സാഭവമാണന്ന് എം എസ് എഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് സഈദ് മാനത്തുകാടൻ പറഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കുക.
ബിന്ദുവിൻ്റെ മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും വീഴ്ചകൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Advertisements
നിരവധി പരാതികൾ ദിനംപ്രതി ഉണ്ടാകുന്ന സ്ഥലമായി മെഡിക്കൽ കോളേജ് മാറിയിട്ടും അധികൃതർ അവഗണിച്ചതിൻ്റെ ദുരന്തഫലമാണ് കെട്ടിടം തകർന്നു വീണത്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.