കൊടുങ്ങൂർ : മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ഏപ്രിൽ ഒന്നിന് കൊടിയേറി പത്തിന് ആറാട്ടോടുകൂടി അവസാനിക്കും. ഉത്സവ നടത്തിപ്പിന് ശേഷമുള്ള തുകയിൽ നിന്നും ഒരു വിഹിതം അശരണരായ രോഗികളുടെ ചികിത്സാ സഹായത്തിനായി നീക്കിവെക്കുവാൻ ക്ഷേത്ര ഉപദേശക സമിതി തീരുമാനിച്ചു. ദേവി കാരുണ്യം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വിജയിപ്പിക്കുന്നതിനായി എല്ലാ ഭക്തജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഉപദേശക സമിതി സെക്രട്ടറി ശ്രീ കെ വി ശിവപ്രസാദ് പറഞ്ഞു. ദേവി കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം രണ്ടാം ഉത്സവ ദിവസമായ ഏപ്രിൽ രണ്ടിന് ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ പി എസ് പ്രശാന്ത് നിർവഹിക്കും.
Advertisements