കോട്ടയം : രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷവും ‘എന്റെ കേരളം’ പ്രദർശന വിപണനമേളയും നടക്കുന്ന നാഗമ്പടം മൈതാനത്ത് കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. 8000 സ്ക്വയർ ഫീറ്റിൽ ഒരേസമയം 260ഓളം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഫുഡ് കോർട്ട് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യദിവസം തന്നെ 1500 ഓളം പേരാണ് ഉച്ചഭക്ഷണം കഴിക്കാൻ ആയി ഫുഡ് കോർട്ടിൽ എത്തിയത്. കരിഞ്ജീരകകോഴി മുതൽ മുതൽ അട്ടപ്പാടിയിലെ വന സുന്ദരി വരെ വിഭവങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 13 സ്റ്റാളുകളിലായി
വിവിധ തരം പായസങ്ങളായ പരിപ്പും പൈനാപ്പിൾ പായസവും കൂട്ടി കഴിക്കാൻ ലൈവ് ബോളിയും ഉൾപ്പടെ ഫുഡ് കോർട്ടിന്റെ ആകർഷണങ്ങളാണ് , ജ്യൂസുകൾ
മലബാർ സ്നാക്സ്,
ഫിഷ് ബിരിയാണി,വിഴിഞ്ഞം ചിക്കൻ പൊരിച്ചത്,നെയ്പത്തിരി,
പാൽകപ്പ ബീഫ്,ചിക്കൻ കറി,
താറാവ് റോസ്റ്റ്, കള്ളപ്പം, പാലപ്പം എന്നിവയാണ് മറ്റ് വിഭവങ്ങൾ.
ഫുഡ് കോർട്ടിനൊപ്പം ഉൽപന്ന പ്രദർശന വിപണന മേളയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന എൻറെ കേരളം പ്രദർശന വിപണനം മേളയിൽ രുചികളുടെ വേറിട്ട മാതൃക ഒരുക്കുകയാണ് കുടുംബശ്രീ.
നാഗമ്പടം മൈതാനിയിൽ 69000 ചതുരശ്ര അടിയുള്ള പന്തലിലെ പ്രദർശനം 30 വരെ തുടരും.
ഭക്ഷ്യമേള, കുട്ടികളുടെ പാർക്ക് എന്നിവയും മേളയിലുണ്ട്. ദിവസവും വൈകിട്ട് ആറു മുതൽ പത്തുവരെ കലാപരിപാടികൾ നടക്കും.