തിരുവനന്തപുരം: ജിമ്മി ജോർജ് ഇൻഡോർ സ്പോർട്സ് ഹബ്ബിൽ വച്ച് ഈ മാസം ഒമ്പതിനും പത്തിനും നടക്കുന്ന സൗത്ത് ഇന്ത്യ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യൻ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മാറ്റുരയ്ക്കാൻ കേരളത്തെ പ്രതിനിധീകരിച്ച് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും അതേ സ്കൂളിൽ തന്നെ പഠിക്കുന്ന വിദ്യാർഥിനിയും പങ്കെടുക്കുന്നു. പാലക്കാട് ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ സജീന ഷുക്കൂറും അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ആഷിഫയുമാണ് താരങ്ങൾ. ഗുരുവും ശിഷ്യയും ബ്ലാക്ക് ബെൽറ്റുകളാണ്. ഡോക്ടർ സജീന ഷുക്കൂറിന്റെ മകൻ അഹ്സൻ അൽ അമീനും ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചാമ്പ്യൻഷിപ്പിനു ഉണ്ട്. മൂന്നുപേരും കത്ത് ഇനത്തിലാണ് മത്സരിക്കുന്നത്. ഭാര്യയെയും മകനെയും പരിശീലിപ്പിക്കുന്നത് ഭർത്താവും എൻ ഐ എസ് കോച്ചുമായ ഹാൻഷി ഡോക്ടർ ഇക്ബാൽ കെ എം ആണ്.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോക്ടർ സജിന ഷുക്കൂറിന്റെ പി എച്ച് ഡി പ്രബന്ധത്തിന്റെ വിഷയം തന്നെ ആയോധനകലകളുടെ വിശിഷ്യാ കരാട്ടെയുടെ പങ്ക് എന്നുള്ളതായിരുന്നു.
കരാട്ടെ ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ പ്രിൻസിപ്പലും ശിഷ്യയും
Advertisements