കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം വാദം പൂർത്തിയായി: കേസിൽ കരുത്തായത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി എസ് അജയൻ്റെ വാദങ്ങൾ

കാഞ്ഞിരപ്പള്ളി:- കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ ജില്ലാ കോടതി രണ്ട് ( സൂര്യനെല്ലി സ്പെഷ്യൽ കോടതി) ജഡ്‌ജ് ജെ നാസർ മുമ്പാകെ 2023 ഏപ്രിൽ 24 ആരംഭിച്ച വിചാരണ ഒന്നര വർഷക്കാലം പിന്നിട്ട് ഒരാഴ്ച നീണ്ടുനിന്ന ഇരുഭാഗത്തിന്റെയും വാദത്തിനൊടുവിൽ 2024 ഡിസംബർ 13 വെള്ളിയാഴ്ചയോടെയാണ് പൂർത്തിയായത്. പ്രതിയായ ജോർജ് കര്യൻ കാഞ്ഞിരപ്പള്ളി കരിമ്പന്നാൽ കുടുംബവീട്ടിൽ സഹാദരനായ രഞ്ജു കുര്യനും മാതൃ സഹോദരനായ മാത്യൂസ് സ്കറിയ പൊട്ടൻകുളവും എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി പ്രതി അവരെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെ കുടുംബവീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു.

Advertisements

തുടർന്നു കിലോമീറ്റർ അകലെ പ്രതി താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി പ്ലാൻ്റ്റ് ക്ലബ്ബിലെ ഗസ്റ്റ് റൂമിൽ നിന്നും വിദേശ നിർമ്മിതമായ റിവോൾ വെറും 50ൽ പരം ബുള്ളറ്റുകൾ അടങ്ങുന്ന ബാഹുമായി കാറിൽ തറവാട്ട് വീട്ടുമുറ്റത്ത് പാഞ്ഞെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഡൈനിങ് ഹാളിൽ ഉണ്ടായിരുന്ന സഹോദരൻ രഞ്ജു കര്യൻ ( 50) ,മാതൃ സഹോദരനും പ്ലാൻ്ററുമായിരുന്ന മാത്യൂസ് സ്കറിയ പൊട്ടൻകുളം (78) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു രഞ്ജുവിൻറെ നെഞ്ചിലും മുതുകിലും ആണ് വെടിയേറ്റിരുന്നത്. മാതൃസ് സ്കറിയുടെ തലയ്ക്കു നെഞ്ചിലും ആണ് വെടിയേറ്റത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജു കര്യനെ പുറകിൽ നിന്ന് വെടിവെക്കുകയായിരുന്നു. രണ്ടു കുര്യൻ സംഭവ സ്ഥലത്തുവച്ചും മാത്യ സ്കറിയ ഗവൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചും മരണപ്പെടുകയും ചെയ്തു. പ്രതിയുടെ വിദേശനിർമ്മിതമായ ൻഡ് വിൾവർ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് കണ്ടെടുത്തിരുന്നു. സംഭവ ശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ 26 സ്വക്ഷികളെ വിസ്തരിക്കുകയും 278 പ്രമാണങ്ങളും 75 തൊണ്ടികളും തെറ്റിവിലേക്ക് ഹാജരാക്കിയിട്ടുള്ളതുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റന്റ്റ് ഡയറക്ടറും ബാലിസ്റ്റിക് എക്സ്‌സ്‌പോർട്ട് മായ എസ് മൂർത്തി നേരിട്ട് ഹാജരായി കേസിൽ മൊഴി നൽകിയിട്ടുള്ളതാണ്.പ്രതിയുടെ അമ്മമ്മയും സഹോദരിയും അടക്കുമുള്ള സാക്ഷികൾ ഒറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കരിമ്പനാൽ എസ്റ്റ്റ്റേറ്റിലെ റൈറ്റർ വിൽസൺ, വീട്ടുജോലിക്കാരി സുജ, വീട്ടിലെ ഡ്രൈവർ മഹേഷ് എന്നിവരും മറ്റും പ്രോസിക്യൂഷൻ അനുഷലമായി മൊഴി നൽകിയിട്ടുള്ളതാണ്. കൂടാതെ പ്രതിയുടെ റിവോൾവർ ഉപയോഗിക്കുന്നതിനുള്ള പ്രാവണ്യം സംബന്ധിച്ച് ഇടുക്കി റൈഫിൾ ക്ലബ് സെക്രട്ടറി പ്രൊഫസർ വിസി ജെയിംസ് കോടതി മുമ്പാകെ ഹാജരായി മൊഴി നൽകിയിട്ടുള്ളതാണ്. പ്രതി ഇടുക്കി ക്ലബ്ബിലെ ആജീവനാന്തം മെമ്പറും റൈഫിൾ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധിതവണ പുരസ്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയുമാണ്.പ്രതിയുടെ ഫോണിൽ നിന്നും കൃത്യ ദിവസ്വരത വാട്സ്ആപ്പ് ചാറ്റുകളിൽ നിന്നും നിർണ്ണായക വെളിവുകൾ പോലീസിന് ലഭിച്ചിട്ടുള്ളതാണ്. പ്രതി ജോർജുകുര്യൻ നിരവധിതവണ സുപ്രീംകോടതിയെയും ഹൈക്കോടതിയെയും ജാമ്യാപേക്ഷയുമായി സമീപിച്ചെങ്കിലും പ്രതി സാക്ഷികളെ സ്വാധീനിക്കാനും മറ്റുമുള്ള സാധ്യത കണക്കിലെടുത്ത് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

കേസിൽ പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി എസ് അജയൻ, അഡ്വ നിബു ജോൺ, അഡ്വ സ്വാതി എസ് ശിവൻ, എന്നിവരും പ്രതി ജോർജുകുര്യനുവേണ്ടി അഡ്വക്കേറ്റ് ബി ശിവദാസും ഹാജരായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.