കൊച്ചി : കുടുംബശ്രീ ലോൺ തട്ടിപ്പ് കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി കോർപറേഷൻ 20-ാം ഡിവിഷനിലെ കുടുംബശ്രീ അംഗങ്ങളായ നിഷ, ദീപ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്.
കുടുംബശ്രീ ലോണിനെ പിൻപറ്റി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
കൊച്ചി കോർപറേഷൻ 20-ാം ഡിവിഷനിലെ ദൃശ്യ ഗ്രൂപ്പിലെ അംഗമാണ് പിടിയിലായ നിഷ.
20-ാം ഡിവിഷനിലെ തന്നെ മറ്റൊരു ഗ്രൂപ്പായ ഒരുമയിലെ അംഗമാണ് ദീപ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൗൺസിലർ, സി.ഡി.എസ്. ചെയർപേഴ്സൺ, എ.ഡി.എസ്. അംഗങ്ങളുടെയെല്ലാം ഒപ്പും വ്യാജ സീലും ഉപയോഗിച്ച് കോർപറേഷന്റെ രണ്ടു ഡിവിഷനുകളിൽ മാത്രം ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്.
കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങൾ അറിയാതെ അവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും തട്ടിപ്പ് നത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.
ബാങ്ക് വായ്പയ്ക്ക് വേണ്ടി സമർപ്പിച്ച രേഖകളിൽ സംശയം തോന്നിയ ബാങ്ക് ജീവനക്കാരാണ് വായ്പാ തട്ടിപ്പു സംബന്ധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ബാങ്കുകൾ വായ്പ നൽകുന്ന പതിവുണ്ട്. കുടുംബശ്രീയുടെ വിവിധ ഘടകങ്ങളിൽനിന്ന് അംഗീകരിച്ചുനൽകുന്ന ഗ്രൂപ്പുകൾക്കാണ് വായ്പ അനുവദിക്കുക.
ഇത്തരത്തിൽ വിവിധ ഗ്രൂപ്പുകൾക്ക് ബാങ്കുകൾ അനുവദിച്ചു നൽകിയ വായ്പയുടെ മറവിലാണ് വൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങൾ നിലവിൽത്തന്നെ വായ്പയെടുത്തിട്ടുണ്ട്.
അതിനു പിറകെയാണ് ഇവരുടെ പേരിൽ വ്യാജമായി മറ്റൊരു വായ്പകൂടി തട്ടിപ്പുസംഘം എടുത്തിരിക്കുന്നത്.