കൊച്ചൗസേഫ് ചിറ്റലപ്പള്ളി ഫൗണ്ടേഷൻ – കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സ്വപ്നക്കൂട് പദ്ധതി : സെൻ്റ് ഗിറ്റ്സ് കോളേജ് പനച്ചിക്കാട് പഞ്ചായത്തിൽ നിർമിച്ച വീടിൻ്റെ താക്കോൽ കൈമാറി

പനച്ചിക്കാട് : കൊച്ചൗസേഫ് ചിറ്റലപ്പള്ളി ഫൗണ്ടേഷൻ – കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻഎസ്എസ് വിഭാഗത്തിലൂടെ നിർമിക്കുന്ന 100 സ്വപ്നക്കൂട് പദ്ധതിയുടെ ഭാഗമായി, പാത്തമുട്ടം സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻഎസ്എസ് യൂണിറ്റ്സ് പനച്ചിക്കാട് പഞ്ചായത്തിൽ നിർമിച്ച വീടിൻ്റെ താക്കോൽ കൈമാറി.

Advertisements

സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ കോളജിൻ്റെ ചീഫ് ഡിജിറ്റൽ ഓഫീസർ നവീൻ പുന്നൂസ് ,പടിയറ വാർഡിലെ സുഭാഷ്-ലത ദമ്പതികൾക്ക് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു.പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനി മാമ്മൻ അധ്യക്ഷ ആയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചീഫ് ഡിജിറ്റൽ ഓഫീസർ നവീൻ പുന്നൂസ്,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മഹേശ്വരി ശ്രീനാഥ്, എൻഎസ്എസ് വോളണ്ടിയർ ജിസ്സ് ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles