സിഎച്ച്സി ആശുപത്രിയിൽ കിടത്തി ചികിത്സ പുന:സ്ഥാപിക്കണം;കൊടിക്കുന്നിൽ സുരേഷ് ആശുപത്രി സംരക്ഷണ സമിതി നേതാക്കളുമായി ചർച്ച നടത്തി

യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്, സചിവോത്തമപുരം
സിഎച്ച്സി ആശുപത്രിയിൽ കിടത്തി ചികിത്സ പുന:സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തെ സംബന്ധിച്ച് ആശുപത്രി സംരക്ഷണ സമിതി നേതാക്കളുമായി ചർച്ച നടത്തി. കുറിച്ചി നാല്പതിൻ കവലയിലെ ക്ഷീര വ്യവസായ സഹകരണ സംഘം ഹാളിൽ വച്ച് ഏപ്രിൽ ഒന്നാം തീയതി രാത്രി എട്ടു മണിക്കാണ് കൂടിക്കാഴ്ച നടന്നത്. ആശുപത്രിയിൽ കിടത്തി ചികിത്സ നിർത്തലാക്കിയതും കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയതും ഇവിടുത്തെ എം.പി. ആയ തന്റെ അറിവോടു കൂടി ആയിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ആരും യഥാസമയം ആ വിവരം അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായി. അതുകൊണ്ടാണ് യഥാസമയം ഈ വിഷയത്തിൽ ഇടപെടാൻ കഴിയാതിരുന്നത് എന്ന് സമിതി നേതാക്കളുടെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Advertisements

ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടാൽ MP എന്ന നിലയിൽ
ഈ ആശുപത്രിയിൽ കിടത്തി ചികിത്സ പുന:സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമ പരിഗണന നൽകുകയെന്നും അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുമെന്നും പറഞ്ഞു. അതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും.
ആവശ്യമായി വന്നാൽ കേന്ദ്ര ആരോഗ്യ വകുപ്പ് ,നാഷണൽ ഹെൽത്ത് മിഷൻ , കേന്ദ്ര പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ, തുടങ്ങിയ സംവിധാനങ്ങളെ ഇടപെടുത്തുവാനും ഹൈക്കോടതി അടക്കമുള്ള കോടതികളെ സമീപിക്കുവാനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിക്കാമെന്നും അദ്ദേഹം ആശുപത്രി സംരക്ഷണസമിതിക്ക് ഉറപ്പു നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും ഹെൽത്ത് ഡയറക്ടറോട് സംസാരിക്കുകയും ചെയ്തിരുന്നു എന്നും സർക്കാർ വളരെ നിഷേധാത്മകമായ സമീപനമാണ് ഈ വിഷയത്തിൽ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു ചർച്ചയ്ക്ക് മുൻകൈയെടുക്കുകയും സമിതിയുടെ പ്രക്ഷോഭത്തോട് പിന്തുണ രേഖപ്പെടുത്തുകയും ചെയ്തതിൽ സമിതി നേതാക്കൾ നന്ദിയും സന്തോഷവും രേഖപ്പെടുത്തി. എന്നാൽ, ആശുപത്രി സംരക്ഷണ സമിതി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ഉൾപ്പെടുന്ന ഒരു പ്രക്ഷോഭ വേദി ആയതിനാലും സമിതിക്ക് പ്രത്യേകിച്ച് രാഷ്ട്രീയ പക്ഷപാതിത്വം ഇല്ല എന്നതിനാലും ഈ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രത്യേക മുന്നണിയെ പിന്തുണക്കാൻ തീരുമാനിച്ചിട്ടില്ല. അതു കൊണ്ട് സമിതിയുടെ പ്രവർത്തകർ അവരവരുടെ മനസ്സാക്ഷി അനുസരിച്ച് ആയിരിക്കും വോട്ട് രേഖപ്പെടുത്തുക എന്ന് സമര സമിതി നേതാക്കൾ അറിയിച്ചു.

കുറിച്ചിയിലെ പാവപ്പെട്ട മനുഷ്യരുടെ ചിരകാല ആവശ്യമായ കുടിവെള്ള ദൗർലഭ്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്നത് ഒരു പ്രത്യേക ആവശ്യമായി അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് സി.വി.രാജപ്പൻ സംസാരിച്ചു. സമര സമിതിയെ പ്രതിനിധീകരിച്ച് ചെയർമാൻ ഡോ. ബിനു സചിവോത്തമപുരം,
ജനറൽ കൺവീനർ എൻ.കെ.ബിജു ,
വൈസ് ചെയർമാൻന്മാരായ സി.വി.രാജപ്പൻ, എൻ.ഡി.ബാലകൃഷ്ണൻ, ജോയിന്റ് കൺവീനർ പി.പി.മോഹനൻ, കമ്മിറ്റി അംഗം പാസ്റ്റർ ബിജുമോൻ, കനകക്കുന്ന് യൂണിറ്റ് കൺവീനർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ജനകീയ വിഷയങ്ങളോട് പ്രതിബദ്ധതയുള്ള എല്ലാ സ്ഥാനാർത്ഥികളും ആശുപത്രി സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് സമരസമിതി നേതാക്കൾ അഭിപ്രായപ്പെട്ടു.

Hot Topics

Related Articles