കോട്ടയം: കോടിമത വിൻസർ കാസിൽ ഹോട്ടൽ ഉടമ പ്രതിയായ പീഡനക്കേസിൽ ഉടമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ പ്രതിയുടെ അറസ്റ്റ് തടയാതിരുന്ന കോടതി, അന്വേഷണ ഉദ്യോഗസ്ഥർക്ക് അന്വേഷണവുമായി മുന്നോട് പോകാമെന്നും നിർദേശിച്ചു. കോട്ടയം കോടിമത വിൻസർ കാസിൽ ഹോട്ടൽ ഉടമ, തിരുവല്ല മുത്തൂർ തോട്ടത്തിൽ വീട്ടിൽ ടി.ഒ ഏലിയാസ് (64)സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയാണ് കോടതി തീർപ്പാക്കിയത്.
ഇദ്ദേഹത്തിന് എതിരായി വിദേശ വനിത നൽകിയ പീഡന പരാതിയിലാണ് ഇപ്പോൾ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയത്. ഈ കേസിൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് തടയാതിരുന്ന കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്വേഷണ സംഘത്തിന് നിർദേശം നൽകി. ഹൈക്കോടതി ജഡ്ജി കൗസർ എടപ്പത്തിന്റെ ബഞ്ചാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്.