കൊടുങ്ങൂർ : പത്തു ദിവസം നീണ്ടു നിൽക്കുന്ന മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ തിരു ഉത്സവത്തിനു കോടിയേറി,ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന നന്ദകുമാർ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികാത്വത്തിലും ക്ഷേത്രം മേൽശാന്തി മുഖ്യപ്പുറത്തില്ലത്ത് ശ്രീവത്സൻ നമ്പൂതിരിയുടെ സഹ കാർമ്മികത്വത്തിലും ആയിരുന്നു ചടങ്ങ്. .തുടർന്ന് ക്ഷേത്ര സന്നിധിയിൽ പരാശക്തി സേവ സമിതിയുടെ നേതൃത്വത്തിൽ വർണ്ണാഭമായ ദീപ കാഴ്ചയും, വെടികെട്ടും നടന്നു.
വാഴൂർ തീർത്ഥപാദശ്രമം മുഖ്യ കാര്യദർശി ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികൾ തിരുവരങ്ങിൽ ഭദ്ര ദീപ പ്രകാശനം നടത്തി. ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി രഘുരാജ് അദ്ധ്യക്ഷൻ ആയിരുന്നു.ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ആർ പ്രകാശ്, വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി പി റജി, ഉപദേശക സമതി സെക്രട്ടറി വി സി റനീഷ്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ദേവസ്വം ബോർഡ് രാമായണ മാസചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനം കരസ്ഥമാക്കിയ കൊടുങ്ങൂർ മതപാഠശാല വിദ്യാർത്ഥികൾക്ക് ക്ഷേത്ര ഉപദേശക സമ്മതിയുടെ ഉപകാരസമർപ്പണവും ചടങ്ങിൽ നടന്നു. ഏപ്രിൽ നാലിനു ആറാട്ടടെ ഈ വർഷത്തെ തിരു ഉത്സവത്തിന് സമ്മപനമാകും. പൂര ദിനത്തിൽ ഒൻപതു ഗജറാണിമാർ അണി നിരക്കുന്ന ഗജമേളയും ആനയൂട്ടും,ആറാട്ട് എഴുന്നേല്ലിപ്പും ആണ് ഈ വർഷത്തെ ഏറ്റവും പ്രത്യേകത.