രാഹുൽ ഗാന്ധിക്കെതിരെ രാഷ്ട്രീയ വേട്ടയാടൽ നടക്കുന്നു: പ്രൊഫ. പി ജെ കുര്യൻ

തിരുവല്ല : രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദ് ചെയ്യുവാൻ ഇടയാക്കിയ സാഹചര്യം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ പ്രസ്താവിച്ചു. രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന രാഷ്ട്രീയ വേട്ടയാടലിൻ്റെ ഭാഗമായേ ഇതിനെ കാണുവാൻ കഴിയൂ. പാർലമെൻ്റിൽ പോലും തുറന്ന ചർച്ചകൾ അനുവദിക്കാത്തത് ജനാധിപത്യത്തിന് ഭൂഷണമല്ല. കെ പി സി സി സെക്രട്ടറി അഡ്വ. എൻ ഷൈലാജ് , ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി എന്നിവർ ക്യാപ്ടൻമാരായുള്ള ഹാഥ് സെ ഹാഥ് ജോഡോ പദയാത്ര നെടുമ്പ്രത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ. പി ജെ കുര്യൻ.

മണ്ഡലം പ്രസിഡൻ്റ് ബിനു കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡൻറ് ആർ ജയകുമാർ, അഡ്വ. റെജി തോമസ്, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, അഡ്വ. പി എസ് മുരളീധരൻ നായർ , ഈപ്പൻ കുര്യൻ, എ പ്രദീപ് കുമാർ, അനിൽ സി ഉഷസ്സ്, കെ ജെ മാത്യു , ഗ്രേസി അലക്സാണ്ടർ, എ ജി ജയദേവൻ, അമ്പോറ്റി ചിറയിൽ, സജി എം മാത്യു, രാജേഷ് മലയിൽ, ബെന്നിസ്ക്കറിയാ , ജോൺസൺ വെൺപാല എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളന ഉത്ഘാടനം കെ പി സി സി നിർവ്വാഹക സമിതി അംഗം അഡ്വ. റെജി തോമസ് നിർവ്വഹിച്ചു.

Hot Topics

Related Articles