കൊടുങ്ങൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ച പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ: മരിച്ചത്  വാഴൂർ എസ് വി ആർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി

വാഴൂർ : കൊടുങ്ങൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. വാഴൂർ എസ് വി ആർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കൊടുങ്ങൂർ കാനംന്താനം ലിറൻ ലിംജി ജോൺ (16)  ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആണ് ലിറനും സുഹൃത്തുക്കളും ദേവീക്ഷേത്രകുളത്തിൽ കുളിക്കുവാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ വിദ്യാർത്ഥിയെ  കാണാതാകുകയായിരുന്നു. വിദ്യാർത്ഥിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെയാണ് നാട്ടുകാർ അപകട വിവരം അറിഞ്ഞത്. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ വെള്ളത്തിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 

Advertisements

Hot Topics

Related Articles