കൊടുമണ്ണിലെ വധശ്രമക്കേസ്: രണ്ടാം പ്രതിയും പൊലീസ് പിടിയിലായി

പത്തനംതിട്ട : കുറ്റകരമായ നരഹത്യാശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയെയും പൊലീസ് പിടികൂടി. കൊടുമൺ പൊലീസ് കഴിഞ്ഞവർഷം ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ പിതാവുമായ കൊടുമൺ രണ്ടാംകുറ്റി മഠത്തിനാൽ വീട്ടിൽ നാരായണനെ (75) ആണ് ഇന്നലെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഡിസംബർ 4 ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസിന് ആസ്പദമായ സംഭവം. കൊടുമൺ ചാങ്കൂർത്തറ തട്ടാശ്ശേരിയിൽ വീട്ടിൽ സത്യദേവൻ മകൻ അനിൽകുമാറി (53) നെ പ്രതികൾ ചാങ്കൂർത്തറയിൽ വച്ച് മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഇയാളുടെ സുഹൃത്തിനെ രണ്ടാം പ്രതി ചീത്ത വിളിച്ചത് വിലക്കിയതിന്റെ വിരോധം കാരണം, സ്‌കൂട്ടറിൽ പോകവേ ഇയാളെ പ്രതികൾ തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും, മർദ്ദിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മർദ്ദനമേറ്റ് താഴെവീണ അനിൽകുമാറിനെ ഇരുവരും കല്ലെടുത്ത് ഇടിച്ചതിനെതുടർന്ന് ഇടതു പുരികത്തിനുമുകളിലും തലയുടെ ഉച്ചിയിലും മുറിവേറ്റു. ഒന്നാം പ്രതി കൊടുമൺ രണ്ടാം കുറ്റി മഠത്തിനാൽ വീട്ടിൽ ഷിബു (40) വിനെ ഡിസംബർ 4 രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകൻ പിടിയിലായതോടെ നാരായണൻ ഒളിവിൽ പോയി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ്, ഇന്നലെ രാത്രി ഇയാളെ കൊടുമൺ പ്ലാവേലിൽ പുതുമലയിൽ നിന്നും പിടികൂകയായിരുന്നു.

പൊലീസ് ഇൻസ്പെക്ടർ മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്പെക്ടർക്കും എസ് ഐക്കും പുറമെ എസ് സി പി ഓ ശിവപ്രസാദ്, സി പി ഒമാരായ ജിതിൻ, രാജേഷ് എന്നിവരാണുണ്ടായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.