കോഹ്ലിയും പുറത്ത് : നിശബ്ദമായി അഹമ്മദാബാദ് സ്റ്റേഡിയം 

അഹമ്മദാബാദ് : മുന്നേറ്റ നിര തകർന്ന ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയ വിരാട് കോഹ്ലി കൂടി പുറത്തായതോടെ നിശബ്ദമായി അഹമ്മദാബാദ് സ്റ്റേഡിയം. രാഹുലിനൊപ്പം ഇനിങ്സ് കെട്ടിപ്പെടുക്കുന്നതിനിടെ കമ്മിൻസിന്റെ പന്തിൽ ബൗൾഡ് ആയാണ് രോഹിത് പുറത്തായത്. 63 പന്തിൽ 54 റണ്ണെടുത്താണ് കോഹ്ലി പുറത്തായത്. 28 ആം ഓവറിൽ 148 ൽ നിൽക്കെയാണ് കോഹ്ലി പുറത്തായത്.  നേരത്തെ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോൾ മുതൽ രോഹിത് ആക്രമണം തുടങ്ങിയിരുന്നു. എന്നാൽ , സ്കോർ 30 ൽ നിൽക്കെ ഗിൽ (4) പുറത്തായി. സ്റ്റാർക്കിനായിരുന്നു വിക്കറ്റ്. പിന്നാലെ ആക്രമിച്ച് കയറിയ രോഹിത്തിന് പിഴച്ചു. ഒൻപതാം ഓവറിന്റെ നാലാം പന്തിൽ രോഹിത് പുറത്ത്. ഈ സമയം ഇന്ത്യൻ സ്കോർ 76 റണ്ണായിരുന്നു. രോഹിത് 47 റണ്ണും ! ഈ സ്കോറിലെത്താൻ  31 പന്ത് എടുത്ത രോഹിത് മൂന്ന് സിക്സും നാല് ഫോറും ആണ് പറത്തിയത്. പിന്നാലെ മാക്സ് വെല്ലിന്റെ പന്തിൽ രോഹിത് പുറത്തായി. 10 ഓവറിൽ 80 ൽ എത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. തൊട്ട് പിന്നാലെ അയ്യരും (4) കമ്മിൻസിന് മുന്നിൽ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. നിലവിൽ 45 റണ്ണുമായി രാഹുലും , അഞ്ച് റണ്ണുമായി ജഡേജയുമാണ് ക്രീസിൽ. 

Advertisements

Hot Topics

Related Articles