കെ എസ് കെ റ്റി യു ഇരവിപേരൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോയിപ്രം – തെറ്റുപാറ പ്രദേശത്ത് 104 വർഷമായി പട്ടയമില്ലാതെ താമസിച്ചു വന്നിരുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. യൂണിയൻ ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ , ജില്ലാ പ്രസിഡൻ്റ് പി എസ് കൃഷ്ണകുമാർ, യൂണിയൻ ഏരിയാ സെക്രട്ടറി കെ സോമൻ, പുല്ലാട് മേഖലാ സെക്രട്ടറി സുരേഷ് കുമാർ റ്റി കെ എന്നിവർ പങ്കെടുത്തു.
Advertisements