കോട്ടയം: കൂട്ടിക്കല്‍ വെമ്പാലമുക്കുളം മേഖലയില്‍ ഉരുള്‍പൊട്ടല്‍. ജനവാസമേഖലയ്ക്ക് പുറത്താണ് ഉരുള്‍ പൊട്ടിയത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് അലര്‍ട്ടുള്ളത്.മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Advertisements