കാരുണ്യത്തിന്റെ അപ്പോസ്‌തോലൻ വാഴ്ത്തപ്പെട്ട അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാൾ നാളെ സെപ്റ്റംബർ 23 ന്

കോട്ടയം : ഗോവ പഞ്ചിം സെന്റ് മേരീസ് ഓർത്തഡോക്‌സ് തീർത്ഥാടന ദേവാലയത്തിൽ കബറടങ്ങിയിരിക്കുന്ന വാഴ്ത്തപ്പെട്ട അന്തോണിയോ ഫ്രാൻസിസ്‌കോ സേവ്യർ അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ 102 മത് ഓർമ്മപ്പെരുന്നാൾ നാളെ സെപ്റ്റംബർ 23 ന് ആചരിക്കും.

Advertisements

ഗോവയിലും, കേരളത്തിലുമായി ആചരിക്കും. പഞ്ചിം സെന്റ് മേരീസ് തീർത്ഥാടന ദേവാലയത്തിൽ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ച് വിളമ്പ്. മലങ്കര സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 6.30ന് പ്രഭാത നമസ്‌ക്കാരം, 7 മണിക്ക് വിശുദ്ധ കുർബാന – ഫാ.സജി യോഹന്നാൻ, തുടർന്ന് ധൂപപ്രാർത്ഥന, നേർച്ചവിളമ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തോലിക്കാസഭയുടെ പുരോഹിതനും ഗോവയുടെ ആർച്ച് ബിഷപ്പുമായിരുന്ന അൽവാറീസ് മാർ യൂലിയോസ് 1887 ലാണ് മലങ്കരസഭയുടെ
ഭാ?ഗമായത്. പരിശുദ്ധ പരുമല തിരുമേനിയിൽ നിന്ന് റമ്പാൻ പട്ടം സ്വീകരിച്ചു. 1889 ൽ പരിശുദ്ധ പരുമല തിരുമേനിയുടെ സാന്നിധ്യത്തിൽ കോട്ടയം പഴയസെമിനാരിയിൽ വെച്ച് അന്നത്തെ മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് രണ്ടാമൻ അൽവാറീസ് മാർ യൂലിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തായായി വാഴിച്ചു. ?ഗോവൻ ജനത കാരുണ്യത്തിന്റെ അപ്പോസ്‌തോലൻ എന്ന് വിശേഷിപ്പിക്കുന്ന അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ 2015 -ലാണ് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

Hot Topics

Related Articles