കോട്ടയം : ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും വിനോദസഞ്ചാര കേന്ദ്രമായ കൊല്ലാട് പറയ്ക്കൽകടവിന്റെ സൗന്ദര്യം വീണ്ടെടുക്കുവാൻ ഒരാഴ്ച നീണ്ടുനിക്കുന്ന കർമ്മപരിപാടിയുടെ ഉദ്ഘാടനവും വൃക്ഷതൈ നട്ടുകൊണ്ട് ഡിവൈഎഫ്ഐ മുൻ കേന്ദ്രകമ്മറ്റി അംഗവും സി പിഎം കോട്ടയം ജില്ലാ സെക്രട്ടറിയുമായ എ വി റസ്സൽ നിർവഹിച്ചു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിലൂടെ പ്രദേശത്തെ പൂർണമായും സഞ്ചാരികൾക്ക് ആകർഷമാക്കും വിധം പാറക്കൽ കടവിനെ വീണ്ടെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിഎ വി റസ്സൽ വ്യക്തമാക്കി.
ഡിവൈഎഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ, പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗം സതീഷ് വർക്കി, ഡിവൈഎഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അനീഷ് അന്ത്രയോസ്,ഡിവൈഎഫ് ഐ പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി റോജിൻ റോജോ, പ്രസിഡന്റ് സിജിത്ത് കുന്നപ്പള്ളി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.