കോട്ടയം : കൊല്ലാട് പാറയ്ക്കൽക്കടവിൽ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിച്ചു. അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കൊല്ലാട് പുതുപ്പള്ളി റോഡിൽ പാറക്കൽ കടവ് ജംഗ്ഷന് സമീപം ഇന്ന് രാവിലെ എട്ടുമണിക്കാണ് അപകടം ഉണ്ടായത്. പുതുപ്പള്ളി ഭാഗത്ത് നിന്നും വന്ന വണ്ടിയുടെ ടയർ പൊട്ടി റോഡിൽ കിടന്ന മാരുതി വാനിൽ ഇടിച്ച് മറിയുകയായിരുന്നു.
Advertisements

