പട്ടുമെത്ത വിരിച്ച് ആമ്പൽവസന്തം; കൊല്ലാട് പാടശേഖരത്തിൽ ആമ്പൽ  വസന്തത്തിന് തുടക്കം കുറിച്ചു

കോട്ടയം: പതിവുതെറ്റിക്കാതെ ഇക്കൊല്ലവും ആമ്പൽവസന്തത്തിന്​ കൊല്ലാട്​ കിഴക്കുപുറം പാടശേഖരത്തിൽ തുടക്കമായി. കൊല്ലാട് തൃക്കോവിൽ ക്ഷേത്രത്തിന്​ സമീപത്തായി 200 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വിശാലമായ പാടത്താണ് മജന്ത ആമ്പൽപൂക്കൾ പട്ടുമെത്ത വിരിച്ചുനിൽക്കുന്നത്. നഗരത്തിൽ നിന്നും അഞ്ച്​ കിലോമീറ്റർ ദൂരത്തിലാണ്​ കൗതുകകാഴ്ചയായ ആമ്പൽവസന്തം.

Advertisements

രാത്രിയിൽ വിരിഞ്ഞ്​ രാവിലെ കൂമ്പുന്ന ആമ്പൽപൂക്കളുടെ ഭംഗി ആസ്വദിക്കാൻ അതിരാവിലെ മുതൽ സഞ്ചാരികളുടെ തിരക്കാണ്​. രാവിലെ ആറ് ​മുതൽ ഒമ്പത്​ വരെയുള്ള സമയത്താണ്​​ ആമ്പൽപാടം സഞ്ചാരികളുടെ മനം കവരുന്നത്​. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടതൂർന്ന് തിങ്ങിനിറഞ്ഞ്​ വളരുന്ന ആമ്പൽപൂക്കളുടെ ഭംഗി ആസ്വദിക്കുന്നതിന്​ ജില്ലക്ക്​ പുറത്തുനിന്നും ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്​. മോഡൽ, വെഡിങ്ങ് ഫോട്ടോ ഷൂട്ടുകൾക്കായി ആളുകൾ ഇവിടേക്ക്​ എത്തുന്നുണ്ട്. കൃഷിക്ക് ​ശേഷം ഏപ്രിലിൽ ഇവിടുത്തെ പാടശേഖരങ്ങളിൽ വെള്ളം കയറ്റിയിരുന്നു. ജൂണിൽ കിളിർത്ത ആമ്പൽ പൂക്കൽ ജൂലൈ ആദ്യമായതോടെ വിരിഞ്ഞുതുടങ്ങിയിരിക്കുകയാണ്​. ആഗസ്റ്റ്​ വരെയാണ്​​ ആമ്പൽവസന്തത്തിന്‍റെ മനോഹാരിത ആസ്വദിക്കാൻ പറ്റിയസമയം. 

ആഴ്ചകൾക്ക്​ മുമ്പ്​ മഴവെള്ളം കെട്ടിയിരുന്ന പാടങ്ങളിൽ ആമ്പൽവിരിഞ്ഞതോടെ ജില്ലയിൽ പിങ്ക്​ വസന്തത്തിന്​ തുടക്കമായി. പാടങ്ങളിൽ കൃഷി പുനരാരംഭിക്കുന്നതോടെ ആമ്പൽപൂക്കൾ ഇല്ലാതാകുമെങ്കിലും ഇവിടുത്തെ ദൃശ്യഭംഗിക്ക്​ തെല്ലൊട്ട്​ കുറവുമില്ല. അമ്പാട്ട്​ കടവ്​, മലരിക്കൽ എന്നിവിടങ്ങളിൽ ഇതുവ​രെ പൂക്കൾ വിരിഞ്ഞുതുടങ്ങിയിട്ടില്ല എന്നതും സഞ്ചാരികളെ ഇവിടേക്ക്​ ആകർഷിക്കുന്നു. വലിയ തിക്കുംതിരക്കും ഇല്ലെങ്കിലും അധികം താമസമില്ലാതെ കിഴക്കുപുറം ആമ്പൽവസന്തവും ജനശ്രദ്ധയാൽ സജീവമാകുമെന്നാണ് ​പ്രതീക്ഷ. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.