കൊല്ലാട് : രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടേഴ്സ് ലിസ്റ്റിൽ നടത്തിയിരിക്കുന്ന വ്യാപകമായ കൃത്രിമത്വം മൂലം രാജ്യത്തെ പൗരന്മാരുടെ സമ്മതിദാന അവകാശം നിഷേധിച്ചതിന് എതിരെ
രാഹുൽ ഗാന്ധി നടത്തുന്ന
വോട്ട് അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്. കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുവാക്കുളം കവലയിൽനിന്നും പന്തം കൊളുത്തി പ്രതിഷേധ മാർച്ച് നടത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനധികൃതമായ നിലപാട്കളിലൂടെ നടന്നുവരുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ നടന്ന പ്രതിഷേധറാലിയിൽ മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠം അധ്യക്ഷത വഹിച്ചു.




പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ, ജില്ലാ പഞ്ചായത്തഗം പി. കെ വൈശാഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, മിനിഇട്ടിക്കുഞ്ഞ്, മഞ്ജു രാജേഷ്.
തമ്പാൻ കുര്യൻ വർഗീസ്, റോയ് എബ്രഹാം, കുര്യൻ വർക്കി,
രഘുനാഥൻ നായർ,
ടി ടി ബിജു, തുടങ്ങിയവർ സംസാരിച്ചു.