കൈ കഴുകാൻ വെള്ളം നൽകിയില്ല; 67 വയസുള്ള അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

കൊല്ലം : കൊല്ലം കടയ്ക്കലില്‍ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റില്‍. കോട്ടുക്കല്‍ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലാണ്. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ വെളളം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു കുല്‍സം ബീവിയെ മകൻ മർദ്ദിച്ചത്. ഇക്കഴിഞ്ഞ 16 ആം തീയതിയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പ്രതിയില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുല്‍സം ബീവി നല്‍കിയ പരാതിയിലാണ് നസറുദ്ദീനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിക്കെതിര കേസെടുത്തു.

Advertisements

Hot Topics

Related Articles