കുമരകം : കുമരകം കോണത്താറ്റ് പാലം നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ഏകദിന ഉപവാസം നടത്തും. 22 ന് പാലത്തിനു സമീപമാണ് ഉപവാസ പരിപാടി നടത്തുക. മന്ത്രിയായ സ്ഥലം എംഎൽഎയുടെ അനാസ്ഥയാണ് പാലം നിർമ്മാണം വൈകാൻ കാരണമെന്ന് നാട്ടകം സുരേഷ് പറഞ്ഞു.
അതിവേഗതയിൽ നിർമ്മാണം പൂർത്തിയാകുമെന്ന് പറയുന്നെങ്കിലും മൂന്നോ നാലോ തൊഴിലാളികൾ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
മൂന്ന് വർഷം മുൻപ് ആറുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് നിർമ്മാണ ഉദ്ഘാടനം നടത്തി. ആറുമാസം കഴിഞ്ഞാണ് കരാറുകാരൻ പാലം നിർമാണത്തിന് വേണ്ടി കരാർ ഒപ്പുവെച്ചത്. ആറുമാസം കൊണ്ട് നിർമാണ പൂർത്തീകരണം എന്നത് ഇതോടെ പാഴ് വാക്കായി.
പാലത്തിന്റെയും പ്രവേശനപാതയുടേയും ഡി സൈനിൽ തന്നെ നിരവധിതവണ മാറ്റങ്ങൾ വരുത്തി. കൃത്യസമയത്ത് കരാറുകാരന് പണം നൽകാതിരിക്കുന്നതും നിർമാണത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു..
യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിക്കു
മെന്ന് പറയുമ്പോഴും വിരലിൽ എണ്ണാവുന്ന തൊഴിലാളികൾ മാത്രമാണ് പണിയെടുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൽക്കാലിക റോഡിലൂടെ പകൽ ചെറു വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത് എന്നാൽ രാത്രികാലങ്ങളിൽ ഭാര വാഹനങ്ങൾ യഥേഷ്ടം സഞ്ചരിക്കുന്നുമുണ്ട്. ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കാൻ രാവിലെയും വൈകുന്നേരവും ബസ്സ് കടത്തി വിടണമെന്ന ബസ്സ് ഉടമകളുടെ ആവശ്യത്തിനും തീരുമാനമായില്ല, ഗതാഗത നിയന്ത്രണത്തിന് പഞ്ചായത്ത് പ്രസിഡണ്ട് ചെയർപേഴ്സൺ ആയുള്ള ട്രാഫിക് റെഗുലേറ്ററി കമ്മറ്റിക്ക് തീരുമാനം കൈക്കൊള്ളാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും. യാത്രാദുരിതം മാറ്റമില്ലാതെ തുടരുന്നു.
ജനങ്ങളുടെ ദുരിതങ്ങൾ അനുദിനം വർദ്ധിക്കുകയാണ്. ലോകം അറിയുന്ന കുമരകം ടൂറിസം കേന്ദ്രത്തിലേയ്ക്ക് സഞ്ചാരികൾക്ക് എത്തിച്ചേരുവാൻ സാധിക്കുന്നില്ല. ജനങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കിയാണ് ഉപവാസ സമരത്തിന് ഒരുങ്ങുന്നതെന്ന് ഡിസിസി ഉപാധ്യക്ഷൻ ജി. ഗോപകുമാർ പറഞ്ഞു. യുഡിഎഫിന്റെ സമുന്നതരായ നേതാക്കൾ സമരമുഖത്ത് എത്തും. അടിയന്തര വേഗതയിൽ കോണത്താറ്റ് പാലം നിർമ്മാണം പൂർത്തീകരിക്കാത്ത പക്ഷം ശക്തമായ തുടർ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു