കോട്ടയം :കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ പ്രവേശനപാതയുടെ നിർമാണം വേഗത്തിലാക്കുക താൽക്കാലിക റോഡിലൂടെ എല്ലാ ബസ്സുകളും വേർതിരിവില്ലാതെ കടത്തി വിടുക പാലം പണി അനിശ്ചിതത്വത്തിലാതുകൊണ്ട് നിരവധി വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു എത്രയും വേഗം അധികാരികൾ ഇതിന് പരിഹാരം കാണുക ഇല്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി കെ എസ് യു -യൂത്ത് കോൺഗ്രസ് മുന്നേട്ട് വരുമെന്ന് കെ എസ് യു ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി യോഗം ആവിശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ആൽഫിൻപടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ കൂടിയ യോഗം കെ എസ് യു ജില്ല പ്രസിഡന്റ് കെ എൻ നൈസാം ഉൽഘാടനം ചെയ്തു. കെ എസ് യു ജില്ല കമ്മറ്റിയഗം അശ്വിൻ സാബു സ്വാഗതം പറഞ്ഞു, കെ എസ് യു സംസ്ഥാന ഭാരവാഹികളായ ജിത്തു ജോസ്, സെബാസ്റ്റ്യൻ ജോയ്, യൂത്ത് കോൺഗ്രസ് കുമരകം മണ്ഡലം പ്രസിഡന്റ് അഖിൽ എസ് പിള്ള കെ എസ് യു നിയോജക മണ്ഡലം ഭാരവാഹികളായ അരുൺ സേവിയർ, അശ്വിൻ മണലേൽ,വിഷ്ണു, ജോൻസി, ജോസഫ്,ക്രിസ്റ്റോ, അഭിരാം, അഭിമന്യു,മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.