കോന്നി: കുറ്റാരോപിതരെ കോന്നി പൊലീസ് സ്റ്റേഷനില്‍ മര്‍ദിക്കുന്നു എന്ന ആരോപണം അന്വേഷിക്കാന്‍ എത്തിയ സിപിഎം നേതാക്കളെ കൈയേറ്റം ചെയ്തതായി പരാതി. അയല്‍വാസിയുമായി ഉണ്ടായ വാക്കുതര്‍ക്കം അന്വേഷിക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച കല്ലേലി സ്വദേശി വില്‍സനെ പൊലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനില്‍ എത്തിയ സിപിഎം ഏരിയ സെക്രട്ടറി ശ്യാംലാല്‍, ഏരിയ കമ്മിറ്റി അംഗം എംഎസ് ഗോപിനാഥ് എന്നിവരെ പൊലീസ് ഉദ്യോഗസ്ഥരായ കൃഷ്ണകുമാര്‍, സജീഷ് എന്നിവര്‍ പിടിച്ചു തള്ളിയെന്നാണ് പരാതി.
വിവരം അറിഞ്ഞ് എംഎല്‍എ ജിനീഷ് കുമാറും ഡിവൈഎസ്പി ബൈജുവും സ്ഥലത്തെത്തി. സിപിഎം പ്രവര്‍ത്തകരും എത്തിയതോടെ ഉപരോധത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. പൊലീസിന്റെ നടപടിയെക്കുറിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കുമെന്ന് സിപിഎം ഏരിയാ കമ്മറ്റി അറയിച്ചു.