കോന്നി: കനത്ത മഴയില്‍ അച്ചന്‍ കോവില്‍ നദി കരകവിഞ്ഞതോടെ കോന്നി കല്ലേലി വയക്കരപ്രദേശം ഒറ്റപ്പെട്ടു. പ്രദേശത്തുള്ള 6 കുടുംബങ്ങളിലെ 26 പേരെ താല്‍ക്കാലിക ഷെഡ്ഡുകളിലേക്ക് മാറ്റി താമസിപ്പിച്ചു. എന്നാല്‍, താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത് വനത്തിനുള്ളിലാണ്. ഇവിടെ വന്യ ജീവികളുടെ ആക്രമണം സാധ്യതയുണ്ട്. പ്രദേശത്ത് മഴ തുടരുകയാണ്.
Advertisements
നിലവില്‍ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊച്ചു വയക്കരയില്‍ പാലം നിര്‍മ്മിച്ചാല്‍ പ്രളയ സമാനമായ സന്ദര്‍ഭങ്ങളില്‍ പ്രദേശം ഒറ്റപ്പെടുന്ന പ്രശ്‌നത്തിനു പരിഹാരമാകും. കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചാല്‍ പ്രദേശത്തു പെട്ടെന്ന് ഉണ്ടാകുന്ന വെള്ളപൊക്കത്തില്‍ ജനത്തെ മാറ്റി പാര്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.