കോന്നി : നാഗരാജാവിന്റെ തിരുന്നാളായ ഇന്ന് കന്നിമാസത്തിലെ ആയില്യം. കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം നടക്കും . രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ , കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം , 6.30 ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം 7 മണി മുതല്‍ പ്രകൃതി സംരക്ഷണ പൂജകള്‍ , 8.30 ന് പ്രഭാത നമസ്ക്കാരം, 9 ന് നിത്യ അന്നദാനം , രാവിലെ പത്തു മണി മുതല്‍ നാഗ തറയില്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും, മഞ്ഞള്‍ നീരാട്ട്, കരിക്ക് അഭിഷേകം, നാഗ പാട്ട് പന്ത്രണ്ട് മണിയ്ക്ക് ഊട്ട് പൂജ വൈകിട്ട് 6.30 മുതല്‍ ദീപ നമസ്ക്കാരം എന്നീ ചടങ്ങുകള്‍ നടക്കും .
Advertisements