അക്ഷരത്തെ ഉണർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എഴുത്തിനിരുത്തി

കോന്നി : പ്രാചീന ജനതയുടെ മഹത്തായ ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയെ ഉണർത്തിച്ച് ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം ) ആയുധ പൂജയും എഴുത്തിനിരുത്തും നടന്നു. 999 മല വിളിച്ചു ചൊല്ലി പൂർവ്വിക സ്മരണയോടെ മാതാ പിതാ ഗുരുവിന് ദക്ഷിണ സമർപ്പിച്ച് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിപ്പിച്ചു.

Advertisements

പവിത്രമായ കളരിയിൽ പൂര്‍ണ്ണമായ പ്രകൃതി സംരക്ഷണ പൂജ ഒരുക്കി ഗുരു കാരണവന്മാരെ മന മുരുകി വിളിച്ചു താംബൂലംസമർപ്പിച്ച് 999 മലകളെ വിളിച്ചു ചൊല്ലി അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ച് പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു .
നാവിലും വിരൽ തുമ്പിലും ഹൃദയത്തിലും ഐശ്വര്യത്തിന്‍റെ പൊൻ കതിർ വിരിയിച്ച് നിരവധി കുരുന്നുകൾ തിരു നാമം കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു.
കാവ്‌ മുഖ്യ ഊരാളി ഭാസ്‌ക്കരൻ, കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ എന്നിവർ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു. തുടർന്ന് വിനീത് ഊരാളിയുടെ നേതൃത്വത്തിൽ വിദ്യാപൂജയും സമർപ്പിച്ചു. കാവ് സെക്രട്ടറി സലിം കുമാര്‍ , അഡ്മിനിസ്ട്രേഷൻ മാനേജർ സാബു കുറുമ്പകര, പി ആര്‍ ഒ ജയന്‍ കോന്നി എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.