കല്ലേലി കാവില്‍ കരി ഗണപതി എന്ന കൗള ഗണപതിയ്ക്ക് വിനായക ചതുര്‍ഥിയിൽ ഊട്ടും പൂജയും അര്‍പ്പിച്ചു

കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ നിലനിര്‍ത്തി കൗള ആചാര അനുഷ്ടാനത്തോടെ പൂജയുള്ള ഏക കാനന വിശ്വാസ കേന്ദ്രമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കൗള ഗണപതിയ്ക്ക് പ്രത്യേക ഊട്ടും പൂജയും സമര്‍പ്പിച്ചു . ആദിമ യുഗത്തില്‍ മലകളില്‍ വെച്ചാരാധന നടത്തിയ കരി ഗണപതി എന്ന കൗള ഗണപതിയ്ക്ക്
വെറ്റിലയും പുകയിലയും ചുണ്ണാമ്പും കൊട്ടന്‍ അടയ്ക്കായും ചേര്‍ന്നുള്ള താംബൂലം സമര്‍പ്പിച്ച്‌ ഇഷ്ട വിഭവമായ കരിമ്പ്, ഫല വര്‍ഗ്ഗങ്ങൾ, മധുര പലഹാരങ്ങൾ , കരിക്ക് , കലശം എന്നിവ നേദിച്ചു .

Advertisements

വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പ്രത്യേക കൗള ഗണപതി വിനായക ചതുര്‍ഥി ഗോത്ര ജനതയുടെ വിശ്വാസത്തില്‍ നില നിര്‍ത്തി കല്ലേലി കാവില്‍ വര്‍ഷങ്ങളായി ആചരിച്ചു വരുന്നു . കാവ് ഊരാളി വിനീത് പൂജകള്‍ അര്‍പ്പിച്ചു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.