കോന്നി :കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 635 കോടി രൂപയുടെ അനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. 65442 കുടുംബങ്ങൾക്ക് ശുദ്ധ ജലമെത്തിക്കാൻ കഴിയുന്ന പദ്ധതിയാണ്.
2020ലെ ബഡ്ജറ്റിലാണ് കോന്നി നിയോജക മണ്ഡലത്തിൽ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കിയത്.
വിശദമായ പദ്ധതി റിപ്പോർട്ടിനെ തുടർന്ന് 635 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.ഇതോടെ കോന്നി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ശുദ്ധ ജല വിതരണ പദ്ധതികളാകും.
കലഞ്ഞൂർ പഞ്ചായത്തിൽ 11700 വീടുകളിലേക്കായി 116.48കോടി രൂപയുടെ അനുമതിയും ഏനാദിമംഗലം പഞ്ചായത്തിൽ പദ്ധതിക്കായി 8031 വീടുകളിൽ കണക്ഷൻ നൽകുന്നതിന് 105.69 കോടിയും . അരുവാപ്പുലം പഞ്ചായത്തിൽ പദ്ധതിയിൽ 3688 കുടുംബങ്ങൾക്കു കണക്ഷൻ ലഭിക്കാനായി 34.23 കോടിയും കോന്നി പഞ്ചായത്തിൽ 3660 കുംബങ്ങൾക്കു 32.39 കോടി രൂപ യുടെ അനുമതിയും
തണ്ണിത്തോട് പഞ്ചായത്തിൽ 2841 കുടുംബങ്ങൾക്കായി 14.76 കോടി രൂപയുടെ പദ്ധതിയും വള്ളിക്കോട് പഞ്ചായത്തിൽ 8800 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനായി 36.81 കോടി രൂപയുടെ അനുമതിയും പ്രമാടം പഞ്ചായത്തിൽ 9669 കുടുംബങ്ങളിൽ കണക്ഷൻ നൽകുന്നതിനായി പദ്ധതിയ്ക്ക് 102.80കോടിയുടെ അനുമതിയും
മലയാലപ്പുഴ പഞ്ചായത്തിൽ 4133 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനായി 63.28 കോടി രൂപയുടെ അനുമതിയും മൈലപ്ര പഞ്ചായത്തിൽ 2839 കുടുംബങ്ങൾക്ക് കണക്ഷൻ ലഭിക്കാനായി 36.11 കോടി രൂപയുടെ അനുമതിയുംചിറ്റാർ പഞ്ചായത്തിൽ 4159 കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്നത്തിനായി 41 കോടി രൂപയുടെ അനുമതിയും
സീതത്തോട് പഞ്ചായത്തിൽ 5922 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്നത്തിനായി 51.50 കോടി രൂപയുടെ അനുമതിയുമാണ് ലഭിച്ചിട്ടുള്ളത് . സീതത്തോട് പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് കക്കാട് ആറിൽ നിന്നും, മലയാലപ്പുഴ മൈലപ്ര പഞ്ചായത്തുകളിലേക്ക് മണിയാർ ഡാമിൽ നിന്നും, ഏനാദിമംഗലം പഞ്ചായത്ത്,കലഞ്ഞൂർപഞ്ചായത്ത് ഭാഗികമായും കല്ലടയാറ്റിൽ നിന്നും പ്രമാടം കോന്നി വള്ളിക്കോട് അരുവാപ്പുലം കലഞ്ഞൂർ പഞ്ചായത്ത് ഭാഗികമായും അച്ചൻകോവിലാറ്റിൽ നിന്നും തണ്ണിത്തോട് പഞ്ചായത്തിലേക്ക് കല്ലാറ്റിൽ നിന്നും ചിറ്റാർ പഞ്ചായത്തിലേക്ക് കക്കാട് ആറ്റിൽനിന്നും ജലം ശേഖരിച്ചു ശുദ്ധീകരിച്ചാണ് വിതരണം നടത്തുക.പുതിയതായി ഭൂമി ഏറ്റെടുത്ത്
വാട്ടർ ട്രീറ്റ് മെന്റ് പ്ലാന്റുകൾക്കായി ഏനാദിമംഗലം തെങ്ങും തറ മേലേതിൽ ഭാഗത്തു ഒന്നര ഏകർ സ്ഥലത്തു സ്ഥാപിക്കുകയും ഇവിടെ നിന്നും ചായലോട്, അഞ്ചു മല, മുരുഗൻ കുന്ന്, മലനട, എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ചു ശുദ്ധ ജലം എത്തിക്കുകയും കോന്നി ഭാഗത്തു വാട്ടർ ട്രീറ്റ് മെന്റ് പ്ലാന്റ് കോന്നി നെടുവിനാക്കുഴി മുരുപ്പിൽ 1 ഏകർ സ്ഥലത്തു സ്ഥാപിക്കും. ഇവിടെ നിന്നും പടപ്പാറ, കുളത്തുമൺ, എന്നിവിടങ്ങളിൽ പുതിയ ടാങ്കുകൾ സ്ഥാപിച്ചു അരുവാപ്പുലം പഞ്ചായത്ത് കലഞ്ഞൂർ പഞ്ചായത്ത് ഭാഗികസ്ഥലങ്ങളിലും ശുദ്ധ ജലം എത്തിക്കും. ഒപ്പം നിലവിലുള്ള ടാങ്കുകളും ഉപയോഗിക്കും. സീതത്തോട് പഞ്ചായത്തിൽ സ്വാമി പടി, അളിയൻ മുക്ക്, തേവർമല, പഞ്ഞിപ്പാറ എന്നിവിടങ്ങളിലും, ചിറ്റാർ പഞ്ചായത്തിൽ മീൻ കുഴി തടം, കട്ടച്ചിറ, നീലി പിലാവ് ടോപ്പ്, നീലി പിലാവ് ബോട്ടം, കൊടുമുടി, തെക്കേക്കര ടോപ്പ്, തെക്കേക്കര ബോട്ടം, മൺ പിലാവ് ടോപ്, മൺ പിലാവ് ബോട്ടം, തേരകത്തും മണ്ണ്, തേരകത്തും മണ്ണ് ബോട്ടം, കുളങ്ങര വാലി ടോപ്പ്, കുളങ്ങര വാലി ബോട്ടം, കമ്പകത്തുംപാറ, ആറാട്ട് കുടുക്ക, മലയാലപ്പുഴ പഞ്ചായത്തിൽ കാഞ്ഞിരപ്പാറ, മുകളുംതറ മുരുപ്പ് , മൈലപ്ര പഞ്ചായത്തിൽ വലിയന്തി, ചീങ്കൽതടം, കാറ്റാടി എന്നിവിടങ്ങളിലും ടാങ്ക് സ്ഥാപിക്കും.
നടപടികൾ പൂർത്തിയാക്കി പദ്ധതി നിർവഹണം വേഗത്തിലക്കുവാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുമെന്നും എം എൽ എ അറിയിച്ചു.
സമഗ്ര കുടിവെള്ള പദ്ധതിയ്ക്ക് 635 കോടി. 65442 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ കഴിയുമെന്ന്; എം.എൽ.എ അഡ്വ.കെ.യു. ജനീഷ് കുമാർ
Advertisements