കോട്ടയം: പാമ്പാടി കൂരോപ്പടയിൽ റോഡരികിൽ കണ്ടത് പെരുമ്പാമ്പിനെ തന്നെ. നാട്ടുകാർ വിവരം അറിയിച്ചതോടെ എത്തിയ വനം വകുപ്പ് അധികൃതർ പാമ്പിനെ പിടികൂടി. പാമ്പാടി കൂരോപ്പട താന്നിക്കൽ ഐജുവിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വനം വകുപ്പിന്റെ റെസ്ക്യൂടീമാണ് പാമ്പിനെ കണ്ടെത്തി പിടികൂടിയത്. വനം വകുപ്പിന്റെ ഫോസ്റ്റ് റസ്ക്യൂ ടീമാണ് ഇവിടെ നിന്നും പാമ്പിനെ കണ്ടെത്തി പിടികൂടിയത്. ഏകദേശം ആറടി നീളവും ഒൻപതി കിലോയോളം തൂക്കവുമാണ് പാമ്പിനുള്ളത്.
ഞായറാഴ്ച രാത്രിയോടെയാണ് കൂരോപ്പട മാതൃമല റൂട്ടിൽ ഇഞ്ചിപ്പറമ്പ് ഭാഗത്ത് പാമ്പിനെ കണ്ടത്. റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കണ്ട് ആളുകൾ പിന്നാലെ എത്തിയെങ്കിലും സമീപത്തെ പുരയിടത്തിൽ പാമ്പ് കയറി ഒളിച്ചു.
പാമ്പിനെ കണ്ട വിവരം അറിഞ്ഞതോടെ നൂറുകണക്കിന് ആളുകളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിടയത്. കണ്ടത് പെരുമ്പാമ്പിനെ തന്നെയാണ് എന്ന് നാട്ടുകാർ ആദ്യം പറഞ്ഞിരുന്നു. എന്നാൽ, മലമ്പാമ്പാണ് എന്നാണ് മറ്റു ചിലർ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ നാട്ടുകാർ വിവരം വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പ് അധികൃതർ എത്തുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് നാട്ടുകാർ. ഗ്രാമപ്രദേശമായ കൂരോപ്പടയിൽ പെരുമ്പാമ്പിനെ കണ്ടതിന്റെ ആശങ്കയിലാണ് ജനങ്ങൾ.