കൂരോപ്പടയിൽ യുഡിഎഫിന് വോട്ട് ചെയ്ത ബിഡിജെഎസ് അംഗത്തിന് എതിരെ പാർട്ടി നടപടി; ആശാ ബിനുവിനെ പുറത്താക്കി

കോട്ടയം: കൂരോപ്പടയിൽ യുഡിഎഫിന് വോട്ട് ചെയ്ത പാർട്ടി പഞ്ചായത്തംഗത്തെ പുറത്താക്കി ബിഡിജെഎസ്. ബിഡിജെഎസിന്റെ പഞ്ചായത്തംഗമായ ആശാ ബിനു കൂരോപ്പടയെയാണ് ബിഡിജെഎസ് പുറത്താക്കിയത്. ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ ആശയുടെ വോട്ടിന്റെ പിൻതുണയോടെ യുഡിഎഫിന് കൂരോപ്പട പഞ്ചായത്തിന്റെ ഭരണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആശയെ പുറത്താക്കി ബിഡിജെഎസ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. ജില്ലാ ജനറൽ സെക്രട്ടറി മനുപള്ളിക്കത്തോട് ആണ് ഇതു സംബന്ധിച്ചുള്ള തീരുമാനം അറിയിച്ചത്.

Advertisements

Hot Topics

Related Articles