ലോക പരിസ്ഥിതി ദിനം; കൂരോപ്പട എൻ.എസ്.എസ് കെ എൽ.പി സ്കൂളിൽ വൃക്ഷ തൈ വിതരണവും തൈ നടീലും നടന്നു

കൂരോപ്പട : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂരോപ്പട എൻ.എസ്.എസ് കെ എൽ.പി സ്കൂളിൽ മരം ഒരു വരം പദ്ധതിയുടെ ഭാഗമായി വൃക്ഷ തൈ വിതരണവും തൈ നടീലും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം രാധാ. വി നായർ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള മരം ഒരു വരം പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ സുരേഷ്, പഞ്ചായത്തംഗങ്ങളായ കുഞ്ഞൂഞ്ഞമ്മ കുര്യൻ, ദീപ്തി ദിലീപ്, മഞ്ജു കൃഷ്ണകുമാർ, ആശാ ബിനു, മോഹനൻ റ്റി.ജി, സന്ധ്യാ ജി നായർ, സീനിയർ അധ്യാപിക സിന്ധു. എസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർത്ഥികൾക്ക് വിവിധ വൃക്ഷങ്ങളുടെ തൈയും സൗജന്യമായി വിതരണം ചെയ്തു. സ്കൂളിന്റെ പരിസരത്ത് ചന്ദനം, രക്തചന്ദനം, നീർമരുത്, നെല്ലി എന്നിവയുടെ തൈകൾ നടുകയും ചെയ്തു.

Advertisements

Hot Topics

Related Articles