കൂരോപ്പട:നാടിൻ്റെ ഉത്സവമായി കേരളോത്സവങ്ങൾ മാറിയെന്ന് പ്രശസ്ത ചലച്ചിത്ര താരം കോട്ടയം രമേശ് പ്രസ്താവിച്ചു. കൂരോപ്പട പഞ്ചായത്ത് കേരളോത്സവത്തിന് ചലച്ചിത്ര താരം കോട്ടയം രമേശ് ഗോൾ പോസ്റ്റിലേക്ക് ഫുട്ബോൾ അടിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ സമ്മേളനത്തിൽ അധ്യക്ഷതയായി.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, കേരളോത്സവം കോ- ഓർഡിനേറ്റർ അനിൽ കൂരോപ്പട, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, സ്ഥിരം സമിതി അധ്യക്ഷമാരായ ഷീലാ മാത്യൂ, രാജമ്മ ആഡ്യൂസ്, സന്ധ്യ സുരേഷ്, ദീപ്തി ദിലീപ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, മഞ്ജു കൃഷ്ണകുമാർ, റ്റി.ജി മോഹനൻ, ബാബു വട്ടുകുന്നേൽ, സന്ധ്യാ ജി നായർ, അമ്പിളി മാത്യൂ, ആശാ ബിനു, സോജി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി സോണിയാ. പി മാത്യൂ, ജീവനക്കാരുടെ പ്രതിനിധികളായആനന്ദ് കുമാർ, മഹേഷ്, റ്റി.എം മധു, സുബീഷ് തുടങ്ങിയവർ പ്രസംഗിച്ചു. കേരളോത്സവത്തിൻ്റെ ഭാഗമായി ഫുട്ബോൾ, ക്രിക്കറ്റ്, അത് ലറ്റിക്സ് മത്സരങ്ങൾ ഇന്നലെ നടന്നു.
ഇന്ന് രാവിലെ 9.30 മുതൽ പഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങളും ഉച്ചകഴിഞ്ഞ് 3 മുതൽ ഷട്ടിൽ മത്സരങ്ങൾ കൂരോപ്പട എൻ.എസ്.എസ് സ്കൂളിന് സമീപമുള്ള കോർട്ടിൽ നടക്കും.