കൊറിയക്കാരുടെ സൗന്ദര്യം മാത്രമല്ല, അധികം തടിയില്ലാത്ത,ഫിറ്റ്നസുള്ള ശരീരവും പൊതുവേ ലോകത്തെമ്പാടും ശ്രദ്ധ നേടുന്ന ഒന്നാണ്. ഇതിനായി ഇവര്‍ ചെയ്യുന്ന ചില പ്രത്യേക കാര്യങ്ങളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയാം. ഇതില്‍ ചില പ്രത്യേക പാനീയങ്ങള്‍ പെടുന്നു. ഈ പാനീയങ്ങള്‍ എന്തെല്ലാമെന്ന് നോക്കൂ. ഇതെങ്ങനെ തയ്യാറാക്കാമെന്നറിയൂ.
ഗ്രീന്‍ ടീ
തടി കുറയ്ക്കാന്‍ പൊതുവേ ഉപയോഗിയ്ക്കപ്പെടുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ പൊതുവേ ആരോഗ്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീയില്‍ അല്പം തേനും നാരങ്ങാനീരും ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇത് ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടവുമാണ്.
പുതിന
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളത്തില്‍ കുക്കുമ്പര്‍, മിന്റ് അഥവാ പുതിന എന്നിവയിട്ട വെള്ളം തടി കുറയ്ക്കാന്‍ നല്ലതാണ്. പുതിനയില ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ദഹനം എളുപ്പമാക്കും. ഡീടോക്സിഫിക്കേഷന് സഹായിക്കുന്ന വെളളം കൂടിയാണ് ഇത്. കുക്കുമ്പര്‍ ധാരാളം വെള്ളമുള്ള ഒന്നാണ്. ഇത് ശരീരത്തിലെ ഡീഹൈഡ്രേഷന് തടയാനും നല്ലതാണ്. ഇവ രണ്ടും ചേരുന്നത് ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇഞ്ചി, നാരങ്ങ
ഇഞ്ചി, നാരങ്ങ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വെളളവും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. വയര്‍ വന്നു വീര്‍ക്കുന്നത് തടയുന്നു. ഇത് ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇഞ്ചി കൊഴുപ്പ് കുറയ്ക്കാന്‍ നല്ലതാണ്. നാരങ്ങ ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
ബാര്‍ലി ടീ
ബോറിച്ച എന്നറിയപ്പെടുന്ന ബാര്‍ലി ടീ തടി കുറയ്ക്കാന്‍ കൊറിയക്കാര്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതില്‍ കഫീന്‍ തീരെ കുറവാണ്. കലോറി കുറവാണ്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് മറ്റ് ചായകള്‍ക്കും കാപ്പിയ്ക്കും പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ഏറെ ആരോഗ്യഗുണമുളള, തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.