കോട്ടയം: കഞ്ഞികുഴിയിൽ കെ.കെ റോഡിന് കുറുകെ മരം മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കഞ്ഞിക്കുഴി ദീപ്തി നഗറിന് മുൻവശത്ത് ഓട്ടോ സ്റ്റാൻഡിലെ മരമാണ് കെ. കെ റോഡിലേയ്ക്ക് മറിഞ്ഞുവീണത്. മരം റോഡിലേക്ക് കടപുഴകി വീണതോടെ കെ കെ റോഡിൽ കഞ്ഞിക്കുഴിയിലെ ഗതാഗതവും തടസ്സപ്പെട്ടു. ഇതോടെ വൻ ഗതാഗത കുരുക്ക് കെ കെ റോഡിൽ ഉടലെടുത്തു. പോലീസും അഗ്നിരക്ഷാസേന സംഘവും സ്ഥലത്തെത്തി മരം വെട്ടിമാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.
Advertisements