കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റിന് നേരെ കൈയ്യേറ്റ ശ്രമം : ആക്രമണം വികസന സെമിനാറിന് ഇടയിൽ

കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിലെ 2025-26 വർഷത്തിലെ പദ്ധതി രൂപീകരണ വികസന സെമിനാറിന്റെ സമാപനത്തിൽ ഭീക്ഷണിയും കൈയേറ്റവും അക്രമണവും നടത്തി വികസന സെമിനാർ അലങ്കോലപെടുത്തി. വികസന സെമിനാറിൽ ഉച്ചക്ക് 1.30 pm നു ശേഷം അക്രമി സ്റ്റേജിൽ കയറിവന്നു പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ തോളിൽ ബലമായി അടിച്ചു മർദ്ദിച്ചതായി പറയുന്നു.തൊട്ടടുത്തിരുന്ന വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ് കൈ തട്ടി മാറ്റുകയും ദേഹത്ത് തൊട്ടു കളി വേണ്ടാ എന്ന് വിളിച്ചു പറയുകയും ചെയ്തു.

Advertisements

അത് കേട്ടു വികസന സെമിനാർ പ്രതിനിധികളിൽ ചിലർ ഓടി വരികയും ആക്രമികളെ പിടിച്ചു മാറ്റുകയും ചെയ്തു‌. ഇതിനു മുൻപും ഇത്തരത്തിൽ വികസന സെമിനാർ അലങ്കോലമാക്കിയിട്ടുണ്ട്. വികസന സെമിനാറിൽ നടന്ന കയ്യേറ്റം സംബന്ധിച്ച് പ്രസിഡൻ്റ് മിനി മത്തായി കുറവിലങ്ങാട് പോലീസിൽ പരാതി നൽകി. പഞ്ചായത്തിൻ്റെ സ്വയംഭരണ അവകാശത്തിന് മേലും വികസന സെമിനാർ പ്രതിനിധികളുടെ മേലും നടന്ന അപമാനവും ആയിക്കണ്ടു ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് മാധ്യമങ്ങളോട് അറിയിച്ചു

Hot Topics

Related Articles