പാമ്പാടി: പുതുക്കിപ്പണിത കോത്തല സെഹിയോൻ ഓർത്തഡോക്‌സ് പള്ളി യുടെ കൂദാശ ജനുവരി 22, 23 തീയതികളിൽ വിവിധങ്ങളായ പരിപാടികളോടെ നടത്തപ്പെടുന്നു. കൂദാശ പരിപാടികളുടെ പ്രചരണാർത്ഥം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. തോമസ് ആൻഡ്രൂസ് മള്ളിക്കടുപ്പിൽ ഫ്‌ലാഗ് ഓഫ് ചെയ്തു. രാവിലെ വി. കുർബ്ബാനക്ക് ശേഷം പള്ളിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഇടവകയുടെ പരിധിയിലുള്ള 12 വാർഡുകളിൽ കൂടി സഞ്ചരിച്ച് നാനാജാതി മതസ്ഥരുടെ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിൽ സമാപിച്ചു. പള്ളി ട്രസ്റ്റി ജിനു തോമസ് കുര്യൻ വലിയപാറയ്ക്കൽ, സെക്രട്ടറി വിജു വറുഗീസ് ഞാലിമാക്കൽ, കൂദാശ കമ്മിറ്റി കൺവീനർ തോമസ് ലാൽ തറക്കുന്നേൽ, വിളംബര യാത്ര കൺവീനർ മോൺസൻ കുര്യൻ തറക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.