ചങ്ങനാശ്ശേരി മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം ; ഉടമയടക്കം രണ്ടുപേർക്ക് പരിക്കേറ്റു ; ആക്രമണം നടത്തിയ ലഹരി മാഫിയ സംഘം പിടിയിൽ

കോട്ടയം: ചങ്ങനാശ്ശേരി മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. പമ്പ് ഉടമ അടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ പെട്രോൾ പമ്പ് ഉടമ ദിലീപ്, ജീവനക്കാരൻ ഉദയഭാനു എന്നിവർക്ക് പരിക്കേറ്റു.ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.അക്രമി സംഘത്തിലെ മൂന്നുപേരെ തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എംജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

Advertisements

ഞായറാഴ്ച രാത്രി 9 45 ഓടുകൂടിയായിരുന്നു സംഭവം. ചങ്ങനാശ്ശേരി മാമ്മൂട് പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ പമ്പിലാണ് ആക്രമണം ഉണ്ടായത്. ലഹരി ഉപയോഗിച്ച ശേഷം എത്തിയ അക്രമിസംഘം പ്രകോപനം ഒന്നുമില്ലാതെ പമ്പിലെ ജീവനക്കാരെയും ആക്രമണം തടയാൻ എത്തിയ ഉടമയെയും ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പമ്പ് അടിച്ചു തകർത്ത അക്രമിസംഘം ജീവനക്കാരെയും ഉടമയെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾ മാമ്മൂട് ജംഗ്ഷനിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തൃക്കൊടിത്താനം പോലീസ് സംഘം സാഹസികമായാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പമ്പ് ഉടമയും ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പ്രദേശം കേന്ദ്രീകരിച്ച് നിരന്തരം ആക്രമണം നടത്തുന്ന ലഹരി മാഫിയ സംഘമാണ് സംഭവത്തിന് പിന്നിൽ എന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

പെട്രോൾ പമ്പുകൾക്ക് നേരെ ജില്ലയിൽ വ്യാപകമായി നടക്കുന്ന അക്രമ പ്രവർത്തനങ്ങളിൽ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. നിരന്തരം നടക്കുന്ന അക്രമ പ്രവർത്തനങ്ങളിൽ പോലീസിന്റെ ഭാഗത്തുനിന്നും കർശന നടപടി ഉണ്ടാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Hot Topics

Related Articles